കലയ്ക്കോട്: ഐശ്വര്യ പബ്ലിക് സ്കൂളില്‍ സീഡ് ക്ലബ്ബിന്റെയും നേച്ചര്‍ ക്ലബ്ബിന്റെയും നേതൃത്വത്തില്‍ കുടുംബങ്ങളില്‍ പച്ചക്കറിക്കൃഷിക്കുള്ള വിത്തുവിതരണം നടന്നു. വിഷരഹിതവും രാസവളരഹിതവുമായ പച്ചക്കറി ഉത്പാദിപ്പിക്കാനും ഉപയോഗിക്കാനുമുള്ള സന്ദേശം നല്കി കുഞ്ചാരവിള എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്മാന് ആര്.രാമചന്ദ്രന് പിള്ള വിത്ത് വിതരണം ഉദ്ഘാടനം ചെയ്തു. സ്കൂളിലെ സീഡ് സ്റ്റുഡന്റ്സ് കോഓര്‍ഡിനേറ്റര്‍ സുനന്ദാ സുന്ദറിന് വിത്ത് നല്‍കിയായിരുന്നു തുടക്കം. പ്രിന്‍സിപ്പല്‍ ഡോ. വി.ബിന്ദുവിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സീഡ് ക്ലബ്ബ് കണ്‍വീനര്‍ ലീനാമണി, അധ്യാപകരായ ബിജു, സൗമ്യ എസ്.എസ്., നൗഫല്‍, ഉണ്ണിക്കൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.