ദേശീയ പാതയിലെ കുഴി അടയ്ക്കാത്തതില്‍ കുരുന്നുകള്‍ക്കും പ്രതിഷേധം

Posted By : Seed SPOC, Alappuzha On 25th July 2013


 

ചാരമംഗലം: ദേശീയ പാതയിലെ ചതിക്കുഴികള്‍ അടയ്ക്കുന്നതില്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ കുരുന്നുകള്‍ക്കും പ്രതിഷേധം. 
    ചാരമംഗലം ഡി.വി.എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളായ വിദ്യാര്‍ഥികള്‍ ദേശീയപാതയുടെ അരികില്‍ അപായ സൂചന ബോര്‍ഡ് സ്ഥാപിച്ചു. "സൂക്ഷിക്കുക എന്‍.എച്ച്.എല്‍. മരണക്കെണികള്‍, ഇതുവരെ 6 ജീവന്‍ അപഹരിച്ച കുഴികള്‍ ഉടന്‍ നികത്തുക' എന്ന് രേഖപ്പെടുത്തിയ ബോര്‍ഡാണ് കുട്ടികള്‍ ദേശീയപാതയില്‍ തിരുവിഴയില്‍ സ്ഥാപിച്ചത്. 
  തിരുവിഴ, മായിത്തറ, കണിച്ചുകുളങ്ങര, കഞ്ഞിക്കുഴി എന്നിവിടങ്ങളില്‍ ദേശീയപാത പൂര്‍ണമായും തകര്‍ന്നു കിടക്കുകയാണ്.
 

Print this news