കടക്കരപ്പള്ളി കൊട്ടാരം ഗവ. യു.പി.ജി.എസ്സിലെ മാതൃഭൂമി സീഡ്ക്ലബ് സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ പുനർജനി ഫണ്ടിലേക്ക് കൈമാറിയശേഷം ക്ലബ് അംഗങ്ങൾ മുഖ്യമന്ത്രിക്കൊപ്പം
ചേർത്തല: പ്രവർത്തന മികവിലൂടെ കടക്കരപ്പള്ളി കൊട്ടാരം ഗവ. യു.പി.ജി.എസ്സിലെ മാതൃഭൂമി സീഡ്ക്ലബ് വീണ്ടും മാതൃകയാകുന്നു. ഇക്കുറി സ്കൂളിൽനിന്നും മറ്റും സ്വരൂപിച്ച 10,000 രൂപ മുഖ്യമന്ത്രിയുടെ പുനർജനി ഫണ്ടിലേക്ക് കൈമാറിയാണ് സേവനത്തിന് പുതുവഴി കണ്ടെത്തിയത്.
പരിസ്ഥിതിക്കും നാടിനുമായി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിയ കുരുന്നുകളാണ് പുനർജനി ഫണ്ട് സ്വരൂപിച്ചത്. സ്വരൂപിച്ച ഫണ്ട് മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് കൈമാറിയത്.
ഹെഡ്മിസ്ട്രസ് എൻ.സി. മിനി, പി.ടി.എ. പ്രസിഡന്റ് ഡോ. പ്രേംകുമാർ, മാതൃഭൂമി സീഡ് കോ ഓർഡിനേറ്റർ കെ.ടി. മോളി, സീഡ് റിപ്പോർട്ടർ അരുണിമ എന്നിവരുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
സീഡ് ക്ലബ്ബംഗങ്ങളുമായി കുശലപ്രശ്നങ്ങൾ പറഞ്ഞ മുഖ്യമന്ത്രി ഉമ്മൻചാണ്ടി മാതൃകാപ്രവർത്തനത്തിന് കുട്ടികളെയും നേതൃത്വം നൽകിയവരെയും അഭിനന്ദിച്ചു.