ചന്തേര: ചന്തേര ഗവ. യു.പി. സ്‌കൂളില് വാഴപ്പഴക്കാലം. സ്‌കൂള്വളപ്പിലെ ചെറുസ്ഥലത്ത് സീഡ് വിദ്യാര്ഥികള് നട്ടുവളര്ത്തിയ സോദരിയും നേന്ത്രനും കുലച്ചു. ആദ്യ സോദരിക്കുല ഒന്നാംക്ലാസിലെ കുട്ടികള്ക്ക് പഴുപ്പിച്ചു നല്കി. നേന്ത്രന് ഉപ്പേരിയായി ഉച്ചക്കഞ്ഞിക്ക് നല്കാനാണ് തീരുമാനം.
സ്‌കൂള് വളപ്പില് 27 വാഴകളാണ് നട്ടത്. പിലിക്കോട് ഗ്രാമപ്പഞ്ചായത്ത് സോദരിവാഴയുടെ കന്ന് നല്കി. കുട്ടികളുടെ വീടുകളില്‌നിന്നാണ് നേന്ത്രവാഴക്കന്ന് ശേഖരിച്ചത്. രാവിലെയും വൈകുന്നേരവുമാണ് വാഴപരിചരണത്തിന് സമയം കണ്ടെത്തിയത്. സ്‌കൂളിലെ ജൈവകമ്പോസ്റ്റില്‌നിന്നുള്ള വളം മാത്രമാണ് ഉപയോഗിച്ചതെന്ന് സീഡ് കണ്വീനര് പി.രവി പറഞ്ഞു.
പ്രഥമാധ്യാപകന് പി.രാജന്, പി.പി.തമ്പാന്, വി.ശശി, ജയശ്രീ നമ്പീശന്, എം.പി.വസന്ത, പി.സ്വര്ണലത, സീഡ് ക്ലബ്ബിലെ നന്ദന, അഭിരൂപ്, ആകാശ്, ഇസ്മയില് ഷാന്, അപര്ണ, വൈശാഖ്, അര്ജുന് ദാസ് എന്നിവര് കൃഷിക്ക് പിന്നിലുണ്ട്. സീഡിന്റെ നേതൃത്വത്തില് കോവക്ക കൃഷിചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികള്.