പഴയങ്ങാടി: സംയോജിതകൃഷിയുടെ രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ നടത്തി വിജയിച്ച വെങ്ങരയിലെ ജൈവകര്‍ഷകന്‍ മടപ്പള്ളി സുരേന്ദ്രനുമായി വെങ്ങര പ്രിയദര്‍ശിനി സീഡ് ക്‌ളബ് അംഗങ്ങള്‍ സംവാദം നടത്തി. കാസര്‍കോടന്‍ ഇനം പശു, വെച്ചൂര്‍ പശു, താറാവിനങ്ങള്‍, നാടന്‍ കോഴിയിനങ്ങള്‍, മുയല്‍വളര്‍ത്തല്‍, ടര്‍ക്കിക്കോഴിയിനങ്ങള്‍, മത്സ്യക്കൃഷി എന്നിവയെക്കൂടാതെ, മുണ്ടകന്‍, പുഞ്ചയിനം നെല്ല്, നാടന്‍ തെങ്ങിനങ്ങള്‍, വാഴ എന്നിവ കൃഷിചെയ്ത് വിജയിച്ച് മാതൃക കാട്ടുകയാണ് സ്‌കൂളിനടുത്തുള്ള കര്‍ഷകനായ സുരേന്ദ്രന്‍. സീഡ് കോഓര്‍ഡിനേറ്റര്‍ പി.കെ.ഭാഗ്യലക്ഷ്മി നേതൃത്വം നല്കി.
ഗോബര്‍ഗ്യാസ് പ്ലാന്റ്, സ്ലറി, ജീവാമൃതം എന്നിവയുടെ പ്രവര്‍ത്തനം വിവരിച്ചുകൊടുത്തു