ലോക മുളദിനം ആചരിച്ചു

Posted By : knradmin On 20th September 2014


 

 
പെരിങ്ങോം: കക്കറ ഗവ. ഗാന്ധിസ്മാരക യു.പി. സ്‌കൂള്‍ മാതൃഭൂമി സീഡ് ഇക്കോ ക്ലബ്ബ് ലോക മുളദിനം വിവിധ പരിപാടികളോടെ ആചരിച്ചു. സ്‌കൂള്‍മൈതാനത്തും സ്‌കൂള്‍ ഔഷധക്കാവിലും നാട്ടില്‍നിന്ന് ശേഖരിച്ച
മുളംതൈകള്‍ അധ്യാപകരും വിദ്യാര്‍ഥികളും നട്ടു.
 പ്രഥമാധ്യാപിക വി.സുധാമണി മുളയും പരിസ്ഥിതിയും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. ചടങ്ങില്‍ എ.വി.ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു.
സീഡ് ഇക്കോ ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ എം.ശാന്തകുമാരി വിദ്യാര്‍ഥികള്‍ക്ക് മുളംതൈകള്‍ വിതരണം ചെയ്തു. കെ.പി.തുളസീധരന്‍, എം.പി.വിനോദ്കുമാര്‍, പി.വി.റെജി മോന്‍, എ.വി.രാധാമണി, എ.വി.പ്രത്യുഷ, കെ.സജിത, എന്നിവര്‍ പ്രസംഗിച്ചു. പി.വി.അനിത സ്വാഗതവും പെരിങ്ങോം ഹാരിസ് നന്ദിയും പറഞ്ഞു
 

Print this news