മരം നടാന്‍ സഹപ്രവര്‍ത്തകരോട് തോമസ് ഐസക്കിന്റെ വെല്ലുവിളി

Posted By : Seed SPOC, Alappuzha On 20th September 2014


 

 
എസ്.ഡി.വി. ബോയ്‌സ് സ്‌കുളിലെ സീഡ് ക്ലബ്ബ് വിദ്യാര്‍ഥികളും വാട്ട്‌സണ്‍ ക്ലബ്ബും ചേര്‍ന്ന് നടത്തിയ 
മൈ ട്രീ ചലഞ്ച് പരിപാടിയില് വാടക്കനാല്‍ തീരത്ത് തോമസ് ഐസക് എം.എല്‍.എ. മരം നടുന്നു
ആലപ്പുഴ: മരം നടാന്‍ സഹപ്രവര്‍ത്തകര്‍ക്ക് തോമസ് ഐസക് എം.എല്‍.എ.യുടെ വെല്ലുവിളി. ധനമന്ത്രി കെ.എം.മാണിയെയും എം.എല്‍.എ.മാരായ എ.എം.ആരിഫ്, പി.തിലോത്തമന്‍ എന്നിവരെയുമാണ് ഐസക് വെല്ലുവിളിച്ചത്. എസ്.ഡി.വി. ബോയ്‌സ് സ്‌കൂള്‍ സീഡ് ക്ലബ്ബിലെ വിദ്യാര്‍ഥികളും വാട്ട്‌സണ്‍ ക്ലബ്ബും ചേര്‍ന്ന്  സംഘടിപ്പിച്ച മൈ ട്രീ ചലഞ്ചില്‍ വൃക്ഷത്തെ നട്ടശേഷമാണ് അദ്ദേഹം വെല്ലുവിളി നടത്തിയത്.
മൈ ട്രീ ചലഞ്ചിനോടനുബന്ധിച്ച് സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കനാല്‍തീരം വൃത്തിയാക്കി. ഇവിടെ ചെടികളും വൃക്ഷത്തൈകളും വയ്ക്കാന്‍ തീരുമാനിച്ചു. ചെടികള്‍ക്ക് വളം എയ്‌റോബിക് കമ്പോസ്റ്റിങ് സെന്ററില്‍നിന്നു നല്‍കണമെന്ന് എം.എല്‍.എ. നിര്‍ദേശിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ബാബു, സ്‌കൂള് ഹെഡ്മിസ്ട്രസ് ജി. ബേബി അംബി, സീഡ് കോഓര്ഡിനേറ്റര്‍ കെ.സി.സ്‌നേഹശ്രീ, എസ്.ബീനാബായ്, കെ.ലേഖ എന്നിവര്‍ പങ്കെടുത്തു.
 
 

Print this news