മദ്യം വാങ്ങാനെത്തിയവര്‍ക്ക് കുട്ടികള്‍ പായസം നല്‍കി

Posted By : Seed SPOC, Alappuzha On 20th September 2014


 
കായംകുളം വിഠോബാ ഹൈസ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ് പ്രവര്‍ത്തകര്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തിയവര്‍ക്ക് ലഘുലേഖ വിതരണം ചെയ്യുന്നു
കായംകുളം: കായംകുളം ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യം വാങ്ങാനെത്തിയവര്‍ക്ക് പായസം നല്‍കി കുട്ടികളുടെ ബോധവത്കരണം.
ശ്രീവിഠോബാ ഹൈസ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. മദ്യവര്‍ജനം 'സാമൂഹിക നന്മയ്ക്ക്' എന്ന മുദ്രാവാക്യം ഉയര്‍ത്തി സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബോധവത്കരണ പരിപാടിയുടെ ഭാഗമായാണ് കുട്ടികള്‍ ബിവറേജസ് ഔട്ട്‌ലെറ്റിലുമെത്തിയത്.
മദ്യത്തിന്റെ ഉപയോഗം മൂലം ഉണ്ടാകുന്ന മാരക രോഗങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖ മദ്യത്തിനായി വരിനിന്നവര്‍ക്ക് നല്‍കി. പായസം വാങ്ങിക്കുടിച്ച് പലരും മദ്യം വാങ്ങാതെ മടങ്ങിയത് കുട്ടികളില്‍ ആഹ്ലാദം പകര്‍ന്നു. സീഡ് കോഓര്‍ഡിനേറ്റര്‍ കെ. ഹരികുമാര്‍, അധ്യാപകന്‍ പി. മനോജ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
 

Print this news