മാങ്ങാട്ടിടം: മാങ്ങാട്ടിടം യു.പി.സ്‌കൂളില്‍ ഓസോണ്‍ദിനം സീഡ് ക്‌ളബ് ആചരിച്ചു. സ്‌കൂള്‍പറമ്പില്‍ 'ഓസോണ്‍ പുറപ്പെടുവിക്കുന്ന ചെടി' എന്നറിയപ്പെടുന്ന തുളസി കുട്ടികള്‍ നട്ടുപിടിപ്പിച്ചു.
റഫ്രിജറേറ്റര്‍, എ.സി. തുടങ്ങിയ ഗൃഹോപകരണ വസ്തുക്കളില്‍നിന്ന് പുറന്തള്ളുന്ന ക്ലോറോഫ്‌ലൂറോകാര്‍ബണ്‍ എന്ന വാതകം ഭൂമിയുടെ രക്ഷാകവചമായ ഓസോണിന് നാശം സംഭവിക്കാന്‍ കാരണമാകുന്നുവെന്ന് സയന്‍സ്
അധ്യാപിക വത്സല ടീച്ചര്‍ വിവരിച്ചു.
ഓസോണ്‍ സംരക്ഷണത്തെക്കുറിച്ച് സന്ദേശം നല്കുന്ന റാലി നടത്തി.
സ്‌കൂള്‍ അധ്യാപകരായ ലക്ഷ്മിക്കുട്ടി, പ്രഭാവതി, ഷിജിന, ലീഷ്മ എന്നിവര്‍ നേതൃത്വം നല്കി.