കുന്നത്തുപറമ്പ്: സീഡിന്റെയും ഗാന്ധിദര്‍ശന്‍ ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ കുന്നത്തുപറമ്പ് എ.എം.യു.പി. സ്‌കൂളില്‍ മദ്യവര്‍ജന ബോധവത്കരണ പരിപാടി നടത്തി. ബാറുകള്‍ പൂട്ടാന്‍ നടപടിയെടുത്ത മുഖ്യമന്ത്രിക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് 500ഓളം വിദ്യാര്‍ഥികള്‍ കത്തയച്ചു. സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. പ്രധാനാധ്യാപകന്‍ കെ.പി. പ്രശാന്ത്, പത്മ, അഷറഫ്, ഗിരീഷ് എന്നിവര്‍ നേതൃത്വംനല്‍കി.