ലഹരിക്കെതിരെ കൈയൊപ്പുമായി വിദ്യാർഥികൾ

Posted By : pkdadmin On 17th September 2014



തിരുവിഴാംകുന്ന്: സർക്കാരിന്റെ മദ്യനിരോധന നയത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും സമൂഹത്തിൽ യുവാക്കളിൽ വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെയും ബോധവത്കരണവുമായി വിദ്യാർഥിക്കൂട്ടായ്മ.
തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്, സ്കൗട്ട്സ് യൂണിറ്റ്, ആരോഗ്യ ക്ലബ്ബ് എന്നിവയിലെ അംഗങ്ങളാണ് ഓണാവധിയിൽ പൊതുജനങ്ങളിൽനിന്നും വിദ്യാർഥികളിൽനിന്നും കൈയൊപ്പ് ശേഖരിക്കുന്നത്.
‘നൽകാം ലഹരിക്കെതിരെ കൈയൊപ്പ്’ എന്ന ആശയത്തിൽ കുട്ടികൾ സമീപത്തെ വീടുകളില് ബോധവത്കരണത്തിലൂടെ ഒപ്പ് ശേഖരിക്കലാണ് പരിപാടി.
അവധിക്കാലം കഴിഞ്ഞാണ് ഒപ്പുശേഖരണ ഫയൽ സ്കൂളധികൃതരെ ഏല്പിക്കുക. തുടർന്ന്, ബന്ധപ്പെട്ട അധികാരികൾക്ക് ഇത് അയച്ചുകൊടുക്കും.

Print this news