നാട്ടറിവുമേളയുമായി സീഡ് സേന

Posted By : ksdadmin On 9th September 2014


 

 
ചീമേനി: പഴയകാലകൃഷി ഉപകരണങ്ങള്‍, വീട്ടുസാധനങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും നാടന്‍ ഇലക്കറിവിഭവങ്ങളുമായി സീഡ് ഹരിതസേനയുടെ 'പഴമനാട്ടറിവുമേള' നടത്തി. നാലിലാംകണ്ടം ഗവ. യു.പി. സ്‌കൂളിലാണ് മേള സംഘടിപ്പിച്ചത്.
നൂറിലേറെ കൃഷി ഉപകരണങ്ങളും പഴയകാല വീട്ടുസാധനങ്ങളും മേളയില്‍ പ്രദര്‍ശിപ്പിച്ചു. അവയുടെ പഴക്കം, ഉപയോഗം, വിവിധതരം ഇലക്കറികളുടെ പോഷകഗുണങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ചാര്‍ട്ട് പ്രദര്‍ശനവും നടത്തി.
നാടന്‍ ഇലക്കറികള്‍ കൊണ്ടുള്ള വിഭവങ്ങളും ചക്കവിഭവങ്ങളും ചേര്‍ന്നുള്ള സദ്യയും ഒരുക്കി. പി.ടി.എ.ക്കൊപ്പം സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.വേണുഗോപാലന്‍, പ്രഥമാധ്യാപിക കെ.ലീല എന്നിവര്‍ പഴമനാട്ടറിവുമേളയ്ക്ക് നേതൃത്വം നല്‍കി
 
 
 
 
 
 
 
 
 
 
 

Print this news