പ്രകൃതിസ്നേഹം പ്രചരിപ്പിച്ച് അധ്യാപകദിനത്തിലും വിദ്യാർഥികൾതന്നെ താരങ്ങൾ

Posted By : pkdadmin On 9th September 2014


അമ്പലപ്പാറ: അറിവിന്റെ വെളിച്ചംപകരുന്ന അധ്യാപകർക്ക് പ്രകൃതിസ്നേഹത്തിന്റെ മാതൃക ഗുരുദക്ഷിണയായി നൽകി വിദ്യാർഥികൾ. ചെറുമുണ്ടശ്ശേരി യു.പി. സ്കൂളിലെ വിദ്യാർഥികൾ അധ്യാപകദിനത്തിൽ കറിവേപ്പിൻത്തൈകൾ നൽകിയാണ് അധ്യാപകരെ ആദരിച്ചത്.
സ്കൂളിലെ സീഡ് ക്ലബ്ബ് ഗുരുവന്ദനം പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ചടങ്ങുകൾ. ഈവർഷം വിരമിക്കുന്ന കെ. രുക്മിണി, കെ. ശ്രീകുമാരി എന്നിവരെയാണ് കറിവേപ്പിൻത്തൈകൾ നൽകി ആദരിച്ചത്.
‘വീട്ടിലൊരു കറിവേപ്പ്, വിഷമില്ലാത്ത അടുക്കള’ പദ്ധതിയുടെ ഭാഗമായിട്ടാണ് കറിവേപ്പിൻത്തൈ വിതരണം.
ഗുരുപ്രണാമം, അധ്യാപകദിനസന്ദേശം നൽകൽ എന്നിവയുമുണ്ടായി. പ്രധാനാധ്യാപിക കെ. ഇന്ദിര, സീഡ് കോ-ഓർഡിനേറ്റർ എൻ. അച്യുതാനന്ദൻ, സീഡ് റിപ്പോർട്ടർ ബി. അനശ്വര എന്നിവർ സംസാരിച്ചു.

 

Print this news