പുനലൂര്‍: കാര്യറ ആര്.ബി.എം.യു.പി.സ്കൂളില്‍ മാതൃഭൂമിയുടെ സീഡ് പദ്ധതിക്ക് തുടക്കമായി.
സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നട്ട് വിളക്കുടി ഗ്രാമപ്പഞ്ചായത്ത് അംഗം എന്‍.രാധാകൃഷ്ണന് നായര്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രക്ഷാകര്‍ത്തൃസമിതി പ്രസിഡന്റ് അബ്ദുള്‍ മജീദ് അധ്യക്ഷനായി.
സ്കൂള്‍ മാനേജര്‍ യു.നൂറുന്നിസാബീഗം, ഷാഹിദാബീവി, സീഡ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ ധന്യ ജി.കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
എല്ലാ വിദ്യാര്‍ഥികള്‍ക്കും ഗ്രാമപ്പഞ്ചായത്തിന്റെ വകയായി പച്ചക്കറിവിത്ത് വിതരണം ചെയ്തു.