ഔഷധസസ്യങ്ങളെ തൊട്ടറിഞ്ഞ് സീഡ് ശില്പശാല വിജ്ഞാനപ്രദമായി

Posted By : klmadmin On 8th September 2014


 

 അഷ്ടമുടി: ഔഷധസസ്യങ്ങളെയും വൃക്ഷങ്ങളെയും തൊട്ടറിഞ്ഞ സീഡ് ശില്പശാല വിജ്ഞാനപ്രദമായി. അഷ്ടമുടി ഗവ. ഹയര് സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബിന്റെ ആഭിമുഖ്യത്തില് അഷ്ടമുടി സരോവരം ആയുര്വേദിക്ക് ഹെല്ത്ത് സെന്ററില് നടന്ന ശില്പശാലയാണ് കുട്ടികള്ക്ക് നാട്ടറിവേകിയത്. കേട്ടറിവ് മാത്രമുള്ള ഒട്ടേറെ ഔഷധസസ്യങ്ങള് നട്ടുവളര്ത്തിയിരിക്കുന്നത് കുട്ടികള് ഏറെ ശ്രദ്ധയോടെ കണ്ടറിഞ്ഞു. സീഡ് ജില്ലാ കോഓര്ഡിനേറ്റര് ഇ.കെ.പ്രകാശ് ശില്പശാല നയിച്ചു. സ്‌കൂള് പ്രധമാധ്യാപിക ഉഷാദേവി അമ്മ ശില്പശാല ഉദ്ഘാടനം ചെയ്തു സീഡ് കോ ഓര്ഡിനേറ്റര് ഡാളി, അധ്യാപിക മനുജ, മാതൃഭൂമി ലേഖകന് അഷ്ടമുടി രവികുമാര്, വിദ്യാര്‍ഥിനികളായ അമ്മുക്കുട്ടി, വൃന്ദ എന്നിവര് പ്രസംഗിച്ചു.
 
 

Print this news