ഒറ്റപ്പാലം: അന്താരാഷ്ട്ര കുടുംബകൃഷിവര്ഷാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്കുള്ള വിത്തുവിതരണത്തിന്റെ പഞ്ചായത്തുതല ഉദ്ഘാടനവും സീഡ് ക്ലബ്ബിന്റെ പച്ചക്കറിത്തോട്ടത്തിന്റെ ആദ്യ വിത്തിടലും അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പ്രീത മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു.
വിഷമുക്തപച്ചക്കറി പദ്ധതിയുടെ ഭാഗമായാണ് പച്ചക്കറിത്തോട്ടം ഒരുങ്ങുന്നത്. ജൈവകൃഷിയെപ്പറ്റി അമ്പലപ്പാറ കൃഷി ഓഫീസര്‍ സി.ആര്. സാബു പ്രഭാഷണം നടത്തി.
പ്രധാനാധ്യാപകന് കെ. രാമന്‍കുട്ടി, പ്രിന്‍സിപ്പല്‍ കെ.കെ. പ്രസന്ന, കെ. രാംമോഹന്‍, പി. ചന്ദ്രബാനു, സ്മിത, സീഡ് കോഓര്‍ഡിനേറ്റര്‍ കെ. സതീഷ് കുമാര്‍, എം.സി. ഉണ്ണിക്കൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.