കോട്ടയം:സഹപാഠിക്ക് കൈത്താങ്ങുമായി 'സീഡ്' അംഗങ്ങള്‍

Posted By : ktmadmin On 4th September 2014


എറികാട് സര്‍ക്കാര്‍ യു.പി. സ്‌കൂളിലെ സീഡ് അംഗങ്ങള്‍ സഹപാഠിക്കൊരു കൈത്താങ്ങ് പദ്ധതി പ്രകാരം സമാഹരിച്ച തുക സീഡ് കോഓര്‍ഡിനേറ്റര്‍ ജെ.രവിചന്ദ്രനില്‍നിന്ന് സ്‌കൂള്‍ പ്രഥമാധ്യാപിക
പി.ബി.സുധാകുമാരി, സ്‌കൂള്‍ ലീഡര്‍ അഖില ലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു
എറികാട്: അച്ഛന്റെ ആകസ്മികമായ മരണം തളര്‍ത്തിയ സഹപാഠിക്ക് കൈത്താങ്ങൊരുക്കി 'സീഡ്' പ്രവര്‍ത്തകര്‍. എറികാട് സര്‍ക്കാര്‍ യു.പി.സ്‌കൂളിലെ കുട്ടികളാണ് സാമ്പത്തിക സഹായം നല്‍കി മാതൃക കാട്ടിയത്. സഹപാഠിക്ക് ഹൃദയസംബന്ധമായ അസുഖവുമുണ്ട്.
സഹപാഠിക്ക് ചികിത്സാസഹായം അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കാനും സീഡ് അംഗങ്ങള്‍ തീരുമാനിച്ചു.
അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ കുട്ടികള്‍ സമാഹരിച്ച തുക ഇവര്‍ കൂട്ടുകാരന്റെ വീട്ടിലെത്തിച്ചുകൊടുത്തു. സീഡ് കോഓര്‍ഡിനേറ്റര്‍ ജെ.രവിചന്ദ്രനില്‍നിന്ന് സ്‌കൂള്‍ പ്രഥമാധ്യാപിക പി.ബി.സുധാകുമാരി, ലീഡര്‍ അഖില ലക്ഷ്മി എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. അധ്യാപികമാരായ രാജമ്മ ഫിലിപ്പ്, കെ.വി.ലൈലജ, അച്ചാമ്മ തോമസ്, റീസാ പോള്‍, ടി.ജി.സുനിതകുമാരി, മിനി മാത്യു എന്നിവര്‍ നേതൃത്വം നല്‍കി. 


 

Print this news