വിഷരഹിത പച്ചക്കറിക്കായി സീഡും കൃഷിവകുപ്പും കൈകോര്ത്തു; 2200 വിദ്യാര്ഥികള്ക്ക് വിത്തുകള് വിതരണം ചെയ്തു

Posted By : klmadmin On 31st August 2014


 

പുത്തൂര് : കാര്‍ഷികവകുപ്പും മാതൃഭൂമി സീഡും ചേര്ന്ന് നടപ്പിലാക്കുന്ന 'വിഷരഹിത പച്ചക്കറികള് വിദ്യാര്ഥികളിലൂടെ' പദ്ധതിയുടെ ഭാഗമായി പവിത്രേശ്വരം കെ.എന്.എന്.എം. വി.എച്ച്.എസ്.എസില് പച്ചക്കറി വിത്തുകള് വിതരണം ചെയ്തു. 2200 കുട്ടികള്ക്കാണ് കഴിഞ്ഞദിവസം പച്ചക്കറിവിത്തുകള് വിതരണം ചെയ്തത്. സ്‌കൂള് അങ്കണത്തില് നടന്ന പ്രത്യേക ചടങ്ങില് ഡെപ്യൂട്ടി കളക്ടര് കെ.ടി.വര്ഗീസ് പണിക്കര് വിത്തു വിതരണത്തിന്റെ ഉദ്ഘാടനം നിര്വഹിച്ചു. സ്‌കൂള് മാനേജര് എന്.ജനാര്ദ്ദനന് പിള്ള അധ്യക്ഷനായി. കൃഷി ഓഫീസര് റീനാ രവീന്ദ്രന്, പി.ടി.എ. പ്രസിഡന്റ് ബി.പ്രശാന്ത് കുമാര് എന്നിവര് സംസാരിച്ചു. പ്രഥമാധ്യാപകന് പി.ആര്.മംഗളാനന്ദന് പിള്ള സ്വാഗതവും സീഡ് കോഓര്ഡിനേറ്റര് മുന്നൂര് അരുണ്കുമാര് നന്ദിയും പറഞ്ഞു.
 
 

Print this news