സീഡ് യൂണിറ്റ് പ്രമേഹരോഗ നിര്‍ണയ സൗജന്യ ക്യാമ്പ് നടത്തി

Posted By : klmadmin On 31st August 2014


 

ചടയമംഗലം: മഞ്ഞപ്പാറ എം.എസ്. യു.പി.എസ്. സീഡ് ക്‌ളബിെന്റ ആഭിമുഖ്യത്തില്‍ പ്രമേഹരോഗ നിര്‍ണയ സൗജന്യ ക്യാമ്പ് നടത്തി.
 ബി.എം.ഐ., ന്യൂറോപ്പതി പരിശോധന, ആഹാരക്രമം എന്നിവയെക്കുറിച്ച് ബോധവത്കരണവും നടന്നു. പി.ടി.എ. പ്രസിഡന്റ് ഇബ്രാഹിംകുട്ടി അധ്യക്ഷത വഹിച്ചു. 
ആരോഗ്യ വകുപ്പ് മുന്‍ ഡയറക്ടര്‍ മോഹനന്‍ നായര്‍ ക്ലാസെടുത്തു.
 പ്രഥമാധ്യാപിക നൂര്‍ജഹാന്‍ ബീവി .വാര്‍ഡ് പ്രതിനിധി നൗഷാദ്, സീഡ് കോര്‍ഡിനേറ്റര്‍ ഡി.പ്രീത എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി എച്ച്.എം. ടിം.എസ്.ദീപ സ്വാഗതം പറഞ്ഞു. സാമൂഹ്യ വനവത്കരണ പരിപാടിയുടെ ഭാഗമായി  അരിപ്പ ഫോറസ്റ്റ് സ്‌കൂള്‍ ഫാക്കള്‍റ്റി ജി.സുധ ക്‌ളാസ് നയിച്ചു. ദീപ, പ്രീത, വി.എസ്, ഗോപന്‍ എന്നിവര്‍ സംസാരിച്ചു.
 
 

Print this news