പ്ലാസ്റ്റിക് ശേഖരണ യജ്ഞവുമായി പെര്‍ഫെക്ട് സ്‌കൂള്‍

Posted By : knradmin On 30th August 2014


 

 
 
എടക്കാട്: 'മാതൃഭൂമി' സീഡ് പദ്ധതിയുടെ ഭാഗമായി നടന്ന ലവ് പ്ലാസ്റ്റിക് പദ്ധതിയില്‍ പ്ലാസ്റ്റിക് ശേഖരണം പെര്‍ഫെക്ട് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വൈറ്റ് ഗ്രൂപ്പ് അംഗങ്ങളും സയന്‍സ് ഗ്രൂപ്പ് അംഗങ്ങളും ചേര്‍ന്ന് നടത്തി.
സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍ എ.ടി.അബ്ദുല്‍സലാം, പ്രഥമാധ്യാപിക പ്രിയ പ്രമോദ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ശേഖരണത്തെക്കുറിച്ച് കെ.പി.ഫിസ വിശദീകരിച്ചു. ഗ്രൂപ്പ് അംഗങ്ങള്‍ ക്ലാസുകളിലെ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകള്‍ ശേഖരിച്ചു. അധ്യാപകരായ എം.റീന, റിജുന, കെ.പി.സുനിത, സി.റഹിയാനത്ത് എന്നിവര്‍ നേതൃത്വം നല്‍കി. സയന്‍സ് ഗ്രൂപ്പ് ലീഡര്‍ ഫാത്തിമ സ്വാഗതവും എം.പി.ഷഹാന നന്ദിയും പറഞ്ഞു
 
 
 
 
 

Print this news