പച്ചക്കറി സ്വയംപര്യാപ്തതയ്ക്കായി 'ഹരിതം' പദ്ധതി

Posted By : mlpadmin On 27th August 2014


 
മറവഞ്ചേരി: ഹില്‍ടോപ്പ് പബ്ലിക് സ്‌കൂളില്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ 'ഹരിതം' സമഗ്ര പച്ചക്കറികൃഷിക്ക് തുടക്കം. തവനൂര്‍ കൃഷിഓഫീസര്‍ ഗംഗാദത്തന്‍ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വീടുകളിലും സ്‌കൂള്‍ വളപ്പിലും പച്ചക്കറി കൃഷി ചെയ്യുകയും പച്ചക്കറി ഉത്പാദനത്തില്‍ ഗ്രാമത്തെ സ്വയംപര്യാപ്തമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
സ്‌കൂള്‍ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ മാനേജര്‍ എ.കെ.ജാഫര്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉണ്ണികൃഷ്ണന്‍, ഹെഡ്മിസ്ട്രസ് ചന്ദ്രിക, കോ ഓര്‍ഡിേനറ്റര്‍ കെ.സലീന, വിശ്വംഭരന്‍, സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ നസീഫ് എന്നിവര്‍ പങ്കെടുത്തു.
 
 

Print this news