അധികൃതര്‍ മൃദുസമീപനം അവസാനിപ്പിക്കണം

Posted By : ktmadmin On 25th August 2014


മുണ്ടക്കയം: മുണ്ടക്കയംഇളംകാട് പി.ഡബ്ല്യു.ഡി. റോഡിലെ റോക്ക് മൗണ്ടിനുംനെന്മേനിക്കും ഇടയ്ക്കുള്ള മാലിന്യനിക്ഷേപം പ്രദേശവാസികള്‍ക്കും യാത്രക്കാര്‍ക്കും തീരാവേദനയായി.
റോഡിന്റെ ഇരുവശത്തും തോട്ടങ്ങളിലും അറവുശാലകളില്‍നിന്നുള്ള മാലിന്യം. മത്സ്യ മാംസാവശിഷ്ടങ്ങളും കേറ്ററിങ്ങുകാര്‍ ഉപേക്ഷിക്കുന്ന പ്‌ളാസ്റ്റിക്കും ആഹാര അവശിഷ്ടങ്ങളും കെട്ടിക്കിടക്കുന്നു. ഇവ കടുത്ത ദുര്‍ഗന്ധത്തിനും കാരണമാകുന്നു. മഴക്കാലത്ത് ഈ ജൈവഖര മാലിന്യങ്ങള്‍ വെള്ളത്തോടൊപ്പം ഏതാനും മീറ്റര്‍ മാത്രം താഴെ സ്ഥിതി ചെയ്യുന്ന പുല്ലകയാറ്റിലെത്തുന്നു. ഇത് ജലമലിനീകരണത്തിനും വയറിളക്കം, കോളറ പോലുള്ള ജലജന്യരോഗങ്ങള്‍ പടരാനും കൊതുക് വര്‍ദ്ധനയ്ക്ക് കാണമാവുകയും ചെയ്യുന്നു. ഇത് രോഗങ്ങള്‍ പടരാനും ഇടയാക്കുന്നുണ്ട്. തേന്‍പുഴ ഭാഗങ്ങളിലും ഇതേ പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. ഈ ഭാഗങ്ങളില്‍ മൂക്കുപൊത്താതെ യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണുള്ളത്.
പരിസരപ്രദേശങ്ങളിലെ താമസക്കാര്‍ക്കും മാലിന്യ നിക്ഷേപം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

 

റിപ്പോര്‍ട്ട്: റസീന നാസര്‍,
സീഡ് റിപ്പോര്‍ട്ടര്‍, ഹ്യുമാനിറ്റീസ്, രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിജെ.ജെ.എം.എം.
എച്ച്.എസ്.എസ്. ഏന്തയാര്‍

 

Print this news