മികച്ച വിദ്യാര്‍ഥിക്കര്‍ഷകനായി ഗ്രാമപ്പഞ്ചായത്ത് തിരഞ്ഞെടുത്ത വെളിയന്നൂര്‍ വന്ദേമാതരം സ്‌കൂളിലെ സീഡ് പ്രവര്‍ത്തകന്‍ ആനന്ദ് രാജിന് മോന്‍സ് ജോസഫ് എം.എല്‍.എ. പുരസ്‌കാരം നല്കുന്നു
വെളിയന്നൂര്‍: വന്ദേമാതരം സ്‌കൂളിലെ സീഡ് പ്രവര്‍ത്തകനെ കര്‍ഷകദിനത്തില്‍ വെളിയന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് ആദരിച്ചു.
ഒമ്പതാംക്ലാസ് വിദ്യാര്‍ഥികൂടിയായ മാരാകുന്നേല്‍ രാജന്റെ മകന്‍ ആനന്ദ് രാജിനെയാണ് മികച്ച വിദ്യാര്‍ഥിക്കര്‍ഷകനായി തിരഞ്ഞെടുത്ത് ഉപഹാരം നല്‍കിയത്.
ആനന്ദ് രാജ് അടക്കമുള്ള സംഘം സ്‌കൂളില്‍ നടത്തുന്ന ടെറസ് കൃഷിതന്നെ ശ്രദ്ധേയമാണ്. ഇതുകൂടാതെ ആനന്ദ് വീട്ടിലും കൃഷി നടത്തുന്നുണ്ട്. ഇവയാണ് ആനന്ദിനെ ഉപഹാരത്തിനര്‍ഹനാക്കിയത്.
മണ്ണുനിറച്ച കൂടകളിലാണ് കൂടുതലും കൃഷി. വെണ്ട, പയര്‍, ചീര, ചീനി, കോവല്‍ എന്നീ വിളകള്‍ കൃഷിചെയ്യുന്നുണ്ട്.
സീഡ് കോഓര്‍ഡിനേറ്റര്‍ എം.ശ്രീകുമാര്‍ ഇവര്‍ക്ക് പൂര്‍ണപിന്തുണ നല്‍കുന്നു.
സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എം.എല്‍.എ. ആനന്ദ് രാജിന് ഉപഹാരം നല്കി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്തംഗം അഡ്വ. ബിജു പുന്നത്താനം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.മാത്യു, രാജേഷ് മറ്റപ്പിള്ളില്‍, അംബിക സുകുമാരന്‍, ജയ്‌നമ്മ തോമസ്, വി.സി.ജോര്‍ജ്, വത്സ രാജന്‍, കുഞ്ഞുമോള്‍ റോയി, ജഗദമ്മ ശശിധരന്‍, പി.എ.രാജന്‍, സിബി ജോണ്‍, സൗമ്യ ഷിജു, രാജു ജോണ്‍, ബിജു രാഘവന്‍, എം.എന്‍.രാമകൃഷ്ണന്‍ നായര്‍, സ്റ്റിമി വിത്സണ്‍, സണ്ണി പുതിയിടം, ജോര്‍ജ് ജോസഫ്, കെ.ആര്‍.രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കാര്‍ഷികപ്രശ്‌നോത്തിരിയിലും ആനന്ദ് വിജയിയായി.