കൊട്ടിയം: മാതൃഭൂമി സീഡിന്റെ ആറാംഘട്ടത്തിന് പുല്ലിച്ചിറ സെന്റ് മേരീസ് ഇ.എം.സ്‌കൂളില്‍ കാര്‍ഷികപ്രവര്‍ത്തനങ്ങളോടെ തുടക്കം കുറിച്ചു.
ചടങ്ങില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സിസിലി അധ്യക്ഷയായിരുന്നു.
സ്‌കൂള്‍ വളപ്പില്‍ മഞ്ഞള്‍ നട്ടുകൊണ്ടാണ് പദ്ധതി ആരംഭിച്ചത്.
വലിയ പച്ചക്കറിത്തോട്ടം സ്‌കൂളില്‍ നിര്‍മ്മിക്കുമെന്ന് സീഡ് വിദ്യാര്‍ഥികള്‍ പറഞ്ഞു. ആരോഗ്യകരമായ ഭക്ഷണസംസ്‌കാരം, മാലിന്യനിര്‍മാര്‍ജനം, ജലസ്രോതസ്സുകളുടെ സംരക്ഷണം, ഊര്‍ജസംരക്ഷണം, മദ്യപാനവും പുകവലിയും നിരുത്സാഹപ്പെടുത്തല്‍ തുടങ്ങിയ മേഖലകളില്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സീഡ് ക്ലബ് അംഗങ്ങള്‍ തീരുമാനിച്ചു.
മാതൃഭൂമി സോഷ്യല്‍ ഇനിഷ്യേറ്റീവ് കെ.വൈ.ഷഫീക്ക് ക്ലാസ്സെടുത്തു. അധ്യാപിക സ്വീറ്റി ക്രിസ്റ്റി, ചന്ദ്രന്‍ കെ.കെ. എന്നിവര്‍ പ്രസംഗിച്ചു.
സീഡ് ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ ഷീല ആന്റണി സ്വാഗതവും വിദ്യാര്‍ഥിനി സന്ധ്യ നന്ദിയും പറഞ്ഞു.