സഹപാഠിക്ക് സഹായം ചോദിച്ച് മുഖ്യമന്ത്രിക്ക് കുട്ടികളുടെ നിവേദനം

Posted By : knradmin On 23rd August 2014


 

 
 
മാത്തില്‍: എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ദുരിതമനുഭവിക്കുന്ന ഗോകുല്‍രാജ് എന്ന വിദ്യാര്‍ഥിക്ക് സാമ്പത്തികസഹായം നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. മാത്തില്‍ എം.വി.എം.കുഞ്ഞിവിഷ്ണുനമ്പീശന്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ഇക്കോക്ലബ്ബ് അംഗങ്ങളാണ് നിവേദനം നല്‍കിയത്. സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ഗോകുല്‍രാജ്.
 കോലാച്ചിക്കുണ്ട് സ്വദേശിയായ ഗോകുല്‍രാജ് എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം കാരണം വിവിധ അസുഖങ്ങളാല്‍ ദുരിതമനുഭവിക്കുകയാണ്. അമ്മയുടെ പരിമിതമായ വരുമാനംകൊണ്ടാണ് ഗോകുല്‍രാജിന്റെ ചികിത്സ നടത്തുന്നത്. സ്‌നേഹസാന്ത്വനം പദ്ധതിയുടെ ഭാഗമായി ഓരോ മാസവും ലഭിക്കേണ്ട 1,000 രൂപ 2011 ഡിസംബര്‍ മുതല്‍ ഗോകുല്‍രാജിന് ലഭിക്കുന്നില്ല. ഗോകുല്‍രാജിന്റെ ചികിത്സയ്ക്ക് സാമ്പത്തികസഹായം നല്‍കി ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കി നല്‍കണമെന്നും സീഡ് ഇക്കോ ക്ലബ്ബ് സെക്രട്ടറി സി.വി.വിഷ്ണുപ്രസാദ് അടക്കമുള്ള വിദ്യാര്‍ഥികള്‍ നല്‍കിയ നിവേദനത്തില്‍ പറഞ്ഞു
 
 
 

Print this news