ആളൂര്‍:പ്രകൃതിയെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആളൂര്‍ രാജര്‍ഷി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സീഡ് വിദ്യാര്‍ത്ഥികള്‍ വിവിധ പദ്ധതികളുമായി രംഗത്ത്. ആദ്യപടിയെന്ന നിലയില്‍ സ്കൂള്‍ മാനേജ്മെന്റിന്റെ സഹകരണത്തോടെ സീഡ് വിദ്യാര്‍ത്ഥികള്‍ വീടുകളില്‍ ഉപയോഗിക്കാതിരിക്കുന്ന സൈക്കിളുകള്‍ ശേഖരിച്ച് സ്കൂളിലെ കുട്ടികള്ക്ക്വിതരണം ചെയ്തു. പത്തോളം സൈക്കിളുകളാണ് കുട്ടികള്‍ വിതരണം ചെയ്തത്. ചടങ്ങില്‍ ഹെഡ്മിസ്ട്രസ്സ് ജൂലിന്‍ ജോസഫ് കെ., കെ.എം. നാസര്‍, പ്രശാന്ത് പി.ആര്., ജാക്സന് സി. വാഴപ്പിള്ളി, ജിലോ കെ. ജേക്കബ്, ബൈജു അരിക്കാട്ട്, സിനി ഫ്രാന്‍സിസ് എന്നിവര്‍ സംബന്ധിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ലാല്‍ പി. ലൂയിസ് നേതൃത്വം നല്കി.