അഞ്ചരക്കണ്ടി: മാമ്പ ഇസ്റ്റ് എല്‍.പി. സ്‌കൂളില്‍ സീഡ് ക്ലബ് അംഗങ്ങള്‍ ഔഷധത്തോട്ടമൊരുക്കി. ഔഷധത്തോട്ടത്തിനൊപ്പം ഫലവൃക്ഷത്തൈകളും നട്ടിട്ടുണ്ട്. കുടുംബകൃഷി വര്‍ഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
സ്‌കൂള്‍മുറ്റത്തോടു ചേര്‍ന്ന് ഒരുക്കിയ തോട്ടത്തില്‍ കറ്റാര്വാഴ, അശോകം, രുദ്രാക്ഷം, ഗ്രാമ്പു, രക്തചന്ദനം, സര്‍പ്പസുഗന്ധി, ശംഖുപുഷ്പം തുടങ്ങി 35ഓളം ഔഷധച്ചെടികളാണ് നട്ടത്.
ഇതിനു ചേര്‍ന്ന് സീതപ്പഴം, അത്തിപ്പഴം, വെണ്ണപ്പഴം തുടങ്ങി 20ലേറെ ഫലവൃക്ഷത്തൈകളും നട്ടു. സീഡ് ക്ലബ്ബിലെ 20 അംഗങ്ങള്‍ മുന്‍കൈയെടുത്താണ് തോട്ടമൊരുക്കിയത്. പരിപാടി റിട്ട. കൃഷി ഓഫീസര്‍ മാന്താട്ടില്‍ വിജയന്‍ ഉദ്ഘാടനം ചെയ്തു. പച്ചക്കറിക്കിറ്റ് മാനേജര്‍ കെ.ഇ.നന്ദകുമാര്‍ വിതരണം ചെയ്തു. പ്രഥമാധ്യാപിക കെ.ഇ.രത്‌നവല്ലി, പി.ടി.എ. പ്രസിഡന്റ് പി.പി.ആനന്ദന്‍, വാര്‍ഡംഗം താഴെക്കണ്ടി കുമാരന്‍, ടി.കെ.ഷഫീര്‍, കെ.സഫിയ, കെ.വി.ഉഷ, സി.സനീഷ്, സ്‌കൂള്‍ ലീഡര്‍ അനാമിക, അനുഷ് ആനന്ദന്‍ എന്നിവര്‍ സംസാരിച്ചു. നേരത്തേ പരിസ്ഥിതിദിനത്തില്‍ 20 വൃക്ഷത്തൈകള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നട്ടുപിടിപ്പിച്ചിരുന്നു