കുട്ടിക്കര്‍ഷകരുടെ വാഴകുലച്ചു; വിളവെടുപ്പ് ഉത്സവമായി

Posted By : mlpadmin On 23rd August 2014


കാളികാവ്: അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടികള് വിളവെടുപ്പ് ഉത്സവം നടത്തി. കളിമുറ്റംമാതൃഭൂമി സീഡ് ക്ലബ്ബ് പ്രവര്‍ത്തകരുടെ മുന്‍കൈയിലാണ് കൃഷി. ചിങ്ങത്തില്‍ വിളവെടുത്ത് ഓണസദ്യ ഗംഭീരമാക്കാനാണ് കുട്ടിക്കര്‍ഷകരുടെ പരിപാടി.മണ്ണൂത്തി കാര്‍ഷികഗവേഷണകേന്ദ്രത്തില്‍ നിന്നാണ് വാഴത്തൈകള്‍ കൊണ്ടുവന്നത്. നേന്ത്ര, കദളി, ചെങ്കദളി, പൂവന്‍, പാളയന്‍കോടന്‍ തുടങ്ങിയ വാഴകളാണ് വിദ്യാലയമുറ്റത്ത് വിളയിച്ചത്. ഓണത്തിന് നാട്ടില്‍  വിളയിച്ച കായ ഉത്പന്നങ്ങളും പഴങ്ങളും ഉപയോഗിക്കണമെന്ന നിശ്ചയത്തോടെയാണ് കളിമുറ്റത്ത് മാതൃഭൂമി സീഡ് ക്ലബ്ബ് പ്രവര്‍ത്തകര്‍ കൃഷിവിളയിച്ചത്. അധ്യാപകേതര ജീവനക്കാരനായ ഫഹദ്, സീഡ് അംഗങ്ങളായ ടി.ഹിബ, അബ്ദുസമദ്, വി.പി.ഫര്‍ഹ എന്നിവരുടെ നേതൃത്വത്തിലാണ് പരീക്ഷാകാലത്തുപോലും കൃഷിയെ സംരക്ഷിച്ചുപോന്നത്.
കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ.കെ.കുഞ്ഞാന്‍ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ എ.പി. ബാപ്പുഹാജി അധ്യക്ഷത വഹിച്ചു. സീഡ് കോ ഓര്‍ഡിനേറ്റര്‍ എം.സി. ശമീര്‍, മുഹമ്മദ് ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു.
 
 
 
 

Print this news