വീട്ടുവളപ്പില്‍ പച്ചക്കറി വിളയിച്ച് വന്നേരിയിലെ വിദ്യാര്‍ഥികള്‍

Posted By : mlpadmin On 22nd August 2014


മലപ്പുറം : എരമംഗലം: മാതൃഭൂമി സീഡും പെരുമ്പടപ്പ് കൃഷിഭവനും നല്‍കിയ വിത്തുകള്‍ വീട്ടുമുറ്റത്ത് വിളയിച്ച് വന്നേരി ഹൈസ്‌കൂളിലെ വിദ്യാര്‍ഥികള്‍ മാതൃകയായി. പൂര്‍ണമായും ജൈവരീതിയിലായിരുന്നു കൃഷി. വിദ്യാര്‍ഥികള്‍ വിളയിച്ച പച്ചക്കറി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനമേളയും ചൊവ്വാഴ്ച സ്‌കൂളില്‍ നടന്നു.
കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ. ചന്ദ്രന്‍ ഉദ്ഘാടനംചെയ്തു. പ്രധാന അധ്യാപിക നളിനി അധ്യക്ഷത വഹിച്ചു. ഒ. അബ്ദുസമദ്, പി. അറഫാത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
 
 

 

Print this news