ചെങ്ങന്നൂര്‍: നദികളെ സംയോജിപ്പിക്കാനുള്ള നീക്കം കേരളത്തിന്റെ ഭൂമിശാസ്ത്രം തകര്‍ക്കുമെന്ന് വിവിധ മേഖലകളിലെ പ്രമുഖര്‍ അഭിപ്രായപ്പെട്ടു. പാണ്ടനാട് സ്വാമി വിവേകാനന്ദ ഹൈസ്‌കൂളും ഹരിതം സീഡ് ക്ലബ്ബും ചേര്‍ന്ന് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കവേയാണ് പരിസ്ഥിതി വിദഗ്ദ്ധര്‍ ആശങ്ക പങ്കുവച്ചത്.
നദീസംയോജനം കേരളത്തിന്റെ ജൈവവൈവിധ്യം തകര്‍ക്കും. ഇതിനെ എന്തുവിലകൊടുത്തും നേരിടണം.
നദീസംയോജനത്തിനെതിരെ വിദ്യാര്‍ഥിസമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ആര്‍. രാജേഷ് എം.എല്‍.എ. ആവശ്യപ്പെട്ടു.
പരിസ്ഥിതി ആഘാതപഠനം നടത്താതെയാണ് നദീസംയോജനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ പി.പ്രസാദ് ചൂണ്ടിക്കാട്ടി.
കുട്ടനാടിന്റെ പൂര്‍ണ നാശമായിരിക്കും ഫലമെന്ന് അദ്ദേഹം പറഞ്ഞു. നദീസംയോജനം സംസ്‌കാരത്തെ നശിപ്പിക്കുമെന്ന് പമ്പാ സംരക്ഷണസമിതി ജനറല്‍ സെക്രട്ടറി എന്‍.കെ. സുകുമാരന്‍നായര്‍ പറഞ്ഞു. എസ്.വി.എച്ച്.എസ്. മാനേജര്‍ വി.എസ്. ഉണ്ണികൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.
പ്രഥമാധ്യാപിക എം.സി. അംബികാകുമാരി, പാണ്ടനാട് പഞ്ചായത്ത് പ്രസിഡന്റ് വത്സലാ മോഹന്‍, സര്‍ഗവേദി രക്ഷാധികാരി അഡ്വ.കെ.കെ. രാമചന്ദ്രന്‍നായര്‍, പി.ടി.എ. പ്രസിഡന്റ് എ.വി. ശിവദാസ്, എസ്.വി.എം.എല്‍.പി.എസ്. ഹെഡ്മാസ്റ്റര്‍ കെ.തങ്കപ്പനാചാരി, മുന്‍ ഹെഡ്മാസ്റ്റര്‍ ടി.കെ. ചന്ദ്രചൂഡന്‍നായര്‍, സ്റ്റാഫ് അസ്സോസിയേഷന്‍ സെക്രട്ടറി ജി. കൃഷ്ണകുമാര്‍, അധ്യാപകന്‍ കെ. സുരേഷ്, അനധ്യാപക പ്രതിനിധി ഡി. സജീവ്കുമാര്‍, അഡ്വ. ദിലീപ് ചെറിയനാട്, ബോധിനി പ്രഭാകരന്‍നായര്‍, ബി.ജെ.പി. നിയോജകമണ്ഡലം പ്രസിഡന്റ് ബി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.