ചുനക്കര ഗവ. വി.എച്ച്.എസ്.എസ്സില്‍ ഔഷധസസ്യത്തോട്ടം

Posted By : Seed SPOC, Alappuzha On 19th August 2014


 

 
ചുനക്കര വി.എച്ച്.എസ്.എസ്.മാതൃഭൂമി സീഡ് ക്‌ളബ്ബിന്റെ ഔഷധസസ്യത്തോട്ടം
ചാരുംമൂട്: മാതൃഭൂമി സീഡ്ക്‌ളബ് , ചുനക്കര ഗവ.വി.എച്ച്.എസ്.എസ്സില്‍ ഔഷധസസ്യത്തോട്ടം നിര്‍മിച്ചു. സംസ്ഥാന ഔഷധസസ്യബോര്‍ഡും ചേതന ഇന്റഗ്രേറ്റഡ് ഡവലപ്‌മെന്റ് സൊസൈറ്റിയുമായി  സഹകരിച്ചാണ് തോട്ടം തയ്യാറാക്കിയത്. 
തിപ്പലി, െഞരിഞ്ഞില്‍, നീര്‍മരുത്, ഓരില, ബ്രഹ്മി, ദശപുഷ്പം തുടങ്ങി അറുപതോളം ഔഷധസസ്യങ്ങളാണ് തോട്ടത്തിലുള്ളത്. ഇവയുടെ ശാസ്ത്രീയ നാമങ്ങളും ഉപയോഗങ്ങളും അടങ്ങിയ ബോര്‍ഡുകളും സ്ഥാപിച്ചു.
ഔഷധത്തോട്ടം നിര്‍മാണം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വിനോദ് ഉദ്ഘാടനം ചെയ്തു. ചേതന ഡയറക്ടര്‍ ഫാ.ബിന്നി നെടുംപുറത്ത്, ഗ്രാമപ്പഞ്ചായത്തംഗം മനോജ് കമ്പനിവിള, പി.ടി.എ.പ്രസിഡന്റ് ജി.വിശ്വനാഥന്‍ നായര്‍, പ്രിന്‍സിപ്പല്‍മാരായ അന്നമ്മ ജോര്‍ജ്, വി.ആര്‍.മോഹനചന്ദ്രന്‍, ഹെഡ്മിസ്ട്രസ് കെ.ഷീലാമണി, എച്ച്.ഷൗക്കത്ത്, അഥീല, ലിജു, റെജു, ഗിരീഷ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ എ.ജോസി എന്നിവര്‍ നേതൃത്വം നല്കി.
 
 

Print this news