ഔഷധക്കൂട്ട് തേടി സീഡ് അംഗങ്ങള്

Posted By : Seed SPOC, Alappuzha On 19th August 2014


 

 
 
തുറവൂര് ടി.ഡി.സ്‌കൂളിലെ സീഡ് അംഗങ്ങള് ശേഖരിച്ച ഔഷധ സസ്യങ്ങളുമായി ക്ലാസ്സ് മുറിയില്‍
തുറവൂര്: പ്രകൃതിയെ അറിയാനും ഔഷധ സസ്യങ്ങളുടെ കലവറ കണ്ടെത്തുന്നതിനുമായി തുറവൂര് ടി.ഡി.ടി.ടി.ഐ.യിലെ സീഡ് അംഗങ്ങള്. തിങ്കളാഴ്ച  രാവിലെയാണ്  കര്ക്കടക മരുന്നു കഞ്ഞിയുടെ കൂട്ടുതേടി  കുട്ടികള് ഇറങ്ങിയത്. വീടിനു സമീപത്തെ പുരയിടങ്ങളില് കാണുന്ന പല ചെടികളും ദിവ്യ ഔഷധങ്ങളാണെന്ന തിരിച്ചറിവ് വിദ്യര്ത്ഥികള്ക്ക് നവ്യാനുഭവമായി. 
ഈ അറിവ് മറ്റു കുട്ടികളിലേക്ക് പകരാനായി ഔഷധ സസ്യങ്ങളുടെ പ്രദര്ശനവും നടത്തി. സീഡ് കോ ഓര്ഡിനേറ്റര് ജ്യോതിയാണ്  ഔഷധ ശേഖരണ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയത്. ഔഷധസസ്യങ്ങളുടെ പ്രത്യേകതകളെക്കുറിച്ച് പ്രധാന അധ്യാപിക കുമാരി കെ.എന്. പത്മം, സീനിയര് അധ്യാപിക ജി.രമ എന്നിവര് ക്ലാസ്സുകളെടുത്തു. പിന്നീട് മരുന്നുകഞ്ഞി ഉണ്ടാക്കി എല്ലാക്കുട്ടികള്ക്കും വിതരണം ചെയ്തു. സീഡ് ക്ലബ്ബിന്റെ കണ്വീനര് ആര്ച്ച രാജ്, സെക്രട്ടറി കെ.എസ്. ശരണ്യ എന്നിവരും പരിപാടികള്ക്ക് നേതൃത്വം നല്കി. 
 
 

Print this news