ദേശാടനപ്പക്ഷികളെ വേട്ടയാടുന്നതിനെതിരെ പാണ്ടനാട് എസ്.വി.എച്ച്.എസ്സിലെ കുട്ടികള് മന്ത്രിക്ക് കത്തയച്ചു

Posted By : Seed SPOC, Alappuzha On 19th August 2014


 
 
ചെങ്ങന്നൂര് :  കുട്ടനാട്ടിലും പരിസരപ്രദേശങ്ങളിലും ദേശാടനപ്പക്ഷികളെ വേട്ടയാടുന്നതിനെതിരെ പാണ്ടനാട് എസ്.വി.എച്ച്.എസ്സിലെ കുട്ടികള് മന്ത്രിക്ക് കത്തയച്ചു. 
ഹരിതം സീഡ്ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് വനംപരിസ്ഥിതി വകുപ്പ്  മന്ത്രി തിരുവഞ്ചൂര് രാധാകൃഷ്ണന് കുട്ടികള് കത്തയച്ചത്.
               നീര്ത്തടങ്ങളിലെത്തുന്ന ദേശാടനപ്പക്ഷികളെ വേട്ടയാടുന്നത് അവസാനിപ്പിക്കാന് ആവശ്യമായ നടപടിയെടുക്കുക, പറവയിറച്ചി വില്ക്കുന്ന സ്ഥാപനങ്ങള്‌ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, വംശനാശഭീഷണി നേരിടുന്ന ഇവയെ സംരക്ഷിക്കാന് പദ്ധതി തയ്യാറാക്കുക എന്നീ ആവശ്യങ്ങളാണ് കത്തിലുള്ളത്. 
 പരിപാടിക്ക് പ്രധാനാധ്യാപിക എം.സി. അംബികാ കുമാരി, അധ്യാപകരായ കെ. സുരേഷ്, ഡി. സജീവ് കുമാര്, ജി. കൃഷ്ണകുമാര്, വിദ്യ ജി.കൃഷ്ണന്, വി.ആര്. മായാദേവി, സീഡ് കോഓര്ഡിനേറ്റര് ആര്. രാജേഷ്, ഭാരവാഹികളായ റിയ എലിസബത്ത്, പ്രശാന്ത്, ഗോപു കൃഷ്ണന് എന്നിവര് നേതൃത്വം നല്കി.
 
 

Print this news