ചിറ്റാരിക്കാല്: കര്ക്കടകത്തിലെ തകര്ത്തുപെയ്യുന്ന മഴയില് ഔഷധക്കഞ്ഞിയുമായി മാതൃഭൂമി സീഡ് ക്ലബ്. തോമാപുരം സെന്റ് തോമസ് ഹയര് സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്ലബ് അംഗങ്ങളാണ് വ്യത്യസ്തമായ ഔഷധക്കഞ്ഞിയുമായി രംഗത്തെത്തിയത്. കമ്പല്ലൂരിലെ സജീവന് വൈദ്യരുടെ നേതൃത്വത്തിലാണ് ഔഷധക്കഞ്ഞി തയ്യാറാക്കിയത്. ഇതോടൊപ്പം പി.ടി.എ. അംഗങ്ങളും സഹകരിച്ചപ്പോള് സ്‌കൂളിലെ മുഴുവന് വിദ്യാര്ഥികള്ക്കും അധ്യാപകര്ക്കും ഔഷധക്കഞ്ഞിയുടെ മൂല്യം അനുഭവിച്ചറിയാന് സാധിച്ചു. ഔഷധക്കഞ്ഞിയുടെ പ്രാധാന്യം സജീവന് വൈദ്യര് വിശദീകരിച്ചു. ഔഷധഗുണം ഒട്ടും ചോര്ന്നുപോകാത്ത വിധത്തിലാണ് കഞ്ഞി തയ്യാറാക്കിയത്.
സ്‌കൂള് മാനേജര് ഫാ. അഗസ്റ്റിന് പാണ്ടിയോക്കല്, പ്രഥമാധ്യാപിക ശാന്തമ്മ ഫിലിപ്പ്, സിസ്റ്റര് ഗ്രേസി, പി.ടി.എ. പ്രസിഡന്റ് ജോസ് മുത്തോലി, എം.പി.ടി.എ. പ്രസിഡന്റ് ബിന്ദു പായ്ക്കാട്ട്, സീഡ് കോ ഓര്ഡിനേറ്റര് വി.എം.സാബു എന്നിവര് നേതൃത്വം നല്കി.