വെളിയന്നൂര്‍: വന്ദേമാതരം സ്‌കൂളില്‍ സീഡ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള കൃഷിത്തോട്ടം ശ്രേദ്ധയമാകുന്നു. പച്ചക്കറികളുടെ വില കുതിച്ചുയരുമ്പോള്‍ അവയെ തടഞ്ഞുനിര്‍ത്താന്‍ പൊതുസമൂഹത്തിനു പ്രേരണയാവുന്നതരത്തിലാണ് സീഡ് പ്രവര്‍ത്തകരുടെ കൃഷിത്തോട്ടം.
ടെറസ്സില്‍ മണ്ണു നിറച്ച കൂടകളിലാണ് വെണ്ട, പയര്‍, ചീര, ചീനി, കോവല്‍ എന്നീ വിളകള്‍ കൃഷി ചെയ്യുന്നത്. സ്‌കൂളിലെ കൃഷി വീടുകളിലേക്ക് വ്യാപിപ്പിക്കാനാണ് സീഡ് പ്രവര്‍ത്തകരുടെ ശ്രമം. ഇതിനായി വിത്തുകള്‍, ബാഗുകള്‍ എന്നിവ വിതരണം ചെയ്യും. ആനന്ദ് രാജ്, ആകാശ് വിനോദ്, അശ്വിന്‍ എസ്., കെ.യു.വിഷ്ണു എന്നീ സീഡ് അംഗങ്ങളുടെ നേതൃത്വത്തിലാണ് കൃഷി. ഹെഡ്മിസ്ട്രസ് കെ.എന്‍.സുജാത, സീഡ് കോഓര്‍ഡിനേറ്റര്‍ എം.ശ്രീകുമാര്‍, സ്‌കൂള്‍ പി.റ്റി.എ. എന്നിവരുടെ പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്കുണ്ട്.