പന്തളം: നമ്മുടെ തൊടികളില്‍നിന്ന് മാറിപ്പൊയ്‌ക്കൊണ്ടിരിക്കുന്ന ഔഷധച്ചെടികളും മരങ്ങളും തിരിച്ചെത്തിക്കാനുള്ള ശ്രമമാണ് തട്ടയില്‍ എസ്.കെ.വി. യു.പി.സ്‌കൂള്‍ മാതൃഭൂമി സീഡ് പ്രവര്‍ത്തനത്തിലൂടെ നടത്തുന്നത്.
മുറ്റത്തെ തുളസിക്കും വേപ്പിനും കല്പിക്കുന്ന ഔഷധമൂല്യം വായിച്ചറിഞ്ഞ കുട്ടികള്‍ക്ക് അവ സ്‌കൂള്‍വളപ്പിലും വീട്ടുമുറ്റത്തും നട്ടുവളര്‍ത്താന്‍ ഉത്സാഹം.
സീഡ് ക്‌ളബ്ബ് സ്‌കൂളില്‍ തുടങ്ങിയ ഉദ്യാനത്തിന്റെ ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. നിര്‍വഹിച്ചു.
പന്തളം തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് വി.പി.വിദ്യാധരപ്പണിക്കര്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സുമാദേവി, അംഗങ്ങളായ സാം ഡാനിയേല്‍, കെ.എന്‍.മനോജ്, ജയാദേവി, എം.എന്‍.ഭാസ്‌കരന്‍നായര്‍, ജേക്കബ് ജോര്‍ജ്ജ്, സി.എന്‍.ജാനകി, സ്‌കൂള്‍ മാനേജര്‍ പി.വി.കൃഷ്ണപിള്ള, എന്‍.എസ്.എസ്. പ്രതിനിധിസഭാംഗം എ.കെ.വിജയന്‍, പി.ടി.എ. പ്രസിഡന്റ് ടി.കെ.അനന്തകൃഷ്ണന്‍, അധ്യാപകരായ വി.കെ.പ്രകാശ്, എസ്.സുധാദേവി, കെ.എസ്.ശ്രീലക്ഷ്മി, രമ്യാകൃഷ്ണന്‍, ജി.ചിത്ര എന്നിവര്‍ പ്രസംഗിച്ചു.
പ്രഥമാധ്യാപിക ആര്‍.അനിതാകുമാരി സ്വാഗതവും സീഡ് കോഓര്‍ഡിനേറ്റര്‍ വി.സന്തോഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.