ഭീമനാട്: ഭീമനാട് ഗവ. യു.പി. സ്‌കൂൾ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'കർക്കടകക്കഞ്ഞിയും പത്തിലക്കറിയും' വിളമ്പി.
ത്രിദോഷങ്ങളെ അകറ്റി ആയുരാരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പഴയശീലങ്ങൾ പുതുതലമുറയ്ക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഔഷധക്കഞ്ഞിയും പത്തിലക്കറിയും വിളമ്പിയത്.
താളും തകരയും തഴുതാമയും തൂവയും തുടങ്ങി നെയ്യുണ്ണിയില ഉൾപ്പെടെയുള്ള പത്തിലകൾ കറിയാക്കി ഔഷധക്കഞ്ഞിയോടൊപ്പം പ്ലാവിലക്കുമ്പിളിൽ കോരി കുട്ടികൾ കഴിച്ചു.
നാട്ടറിവുകൾ പങ്കുവെക്കാൻ വി.നാരായണിക്കുട്ടിയമ്മയും ഔഷധക്കഞ്ഞി പകർന്നുനൽകാൻ കെ. സന്തോഷ്ബാബുവും കുട്ടികൾക്കൊപ്പം കൂടി. ഹെഡ്മാസ്റ്റർ പി. രാധാകൃഷ്ണൻ, സീഡ് കോഓർഡിനേറ്റർ മിനി കെ.സി. എന്നിവർ നേതൃത്വം നൽകി.