ചളവറ: പ്‌ളാസ്റ്റിക് നിർമാർജനവും പ്‌ളാസ്റ്റിക്കിനെതിരെ ബോധവത്കരണവും ലക്ഷ്യമാക്കിയുള്ള മാതൃഭൂമി സീഡിന്റെ ലവ് പ്‌ളാസ്റ്റിക് പദ്ധതിക്ക് ചളവറ ഹയർസെക്കൻഡറി സ്‌കൂളിൽ തുടക്കമായി.
സ്‌കൂൾ മാനേജർ എം.പി. ബാലൻ ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ് ഉണ്ണീൻകുട്ടി അധ്യക്ഷനായി.
പ്രധാനാധ്യാപകൻ എം.പി. ഗോവിന്ദരാജൻ, സീഡ് കോഓർഡിനേറ്റർ സ്വപ്ന പി., ഡെപ്യൂട്ടി എച്ച്.എം. രാമദാസൻ എന്നിവർ സംസാരിച്ചു.
മാതൃഭൂമി സർക്കുലേഷൻ മാനേജർ സജി കെ. തോമസ് പദ്ധതി വിശദീകരിച്ചു.