പുനലൂര്: വാളക്കോട് എന്.എസ്.വി.സ്‌കൂളില് മാതൃഭൂമി സീഡ് പദ്ധതിയുടെ ഈവര്ഷത്തെ പ്രവര്ത്തനങ്ങള് തുടങ്ങി. പച്ചക്കറിത്തൈ നട്ട് പ്രഥമാധ്യാപിക ആര്.ശോഭനാമണി പദ്ധതിയുടെ ഉദ്ഘാടനം നിര്വഹിച്ചു.
സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് വേണ്ടിവരുന്ന പച്ചക്കറി സ്വന്തമായി ഉത്പാദിപ്പിക്കുക എന്നതാണ് സീഡിന്റെ ഭാഗമായി നടത്തുന്ന കൃഷിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയ സീഡ് കോഓര്ഡിനേറ്റര് കെ.എസ്.മായ പറഞ്ഞു.
സീഡിന്റെ പുനലൂര് വിദ്യാഭ്യാസ ജില്ലാ കോഓര്ഡിനേറ്റര് ടി.രഞ്ജുലാല് പദ്ധതി വിശദീകരിച്ചു. സ്റ്റാഫ് സെക്രട്ടറി കെ.കൃഷ്ണകുമാര്, അധ്യാപകരായ ഡി.അനി, എസ്.ശ്രീജിത്, ബി.അമ്പിളി, അജി ഭാസ്‌കര്, എസ്.ശ്രീദേവി, പ്രീത ബാലചന്ദ്രന് എന്നിവര് പങ്കെടുത്തു. തുടര്ന്ന് കുട്ടികള് പച്ചക്കറിത്തൈകള് നട്ടു.
വിദ്യാര്ഥികളില് പരിസ്ഥിതി അവബോധം വളര്ത്താന് മാതൃഭൂമി ആവിഷ്‌കരിച്ച് സ്‌കൂളുകളില് നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റുഡന്റ് എംപവര്‌മെന്റ് ഫോര് എന്വയോണ്‍മെന്റല് െഡവലപ്‌മെന്റ് എന്ന സീഡ്. ആറാംവര്ഷത്തിലേക്ക് കടക്കുന്ന സീഡ് പദ്ധതി ഫെഡറല് ബാങ്കിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.