വന്നേരി: കന്നിക്കൊയ്ത്തിനായി വന്നേരി ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പറമ്പില്‍ വിത്തിട്ടു. 'മാതൃഭൂമി' സീഡ് പദ്ധതിയ്ക്കായി പെരുമ്പടപ്പ് കൃഷിഭവന്‍ നല്‍കിയ ഇരുപതു കിലോ ഐശ്വര്യ നെല്‍വിത്താണ് വിതച്ചത്. പി.ടി.എ. പ്രസിഡന്റ് കെ. അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ ടി. ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. കൃഷി ഓഫീസര്‍ പി. ലമീന, സീഡ് കണ്‍വീനര്‍മാരായ കെ.എസ്. മണി, എം.വി. കുഞ്ഞിമോന്‍, ജി. രമേശ് എന്നിവര്‍ പ്രസംഗിച്ചു