കാഞ്ഞീറ്റുകര സ്‌കൂളില്‍ ഓണത്തിനായി സീഡ് സംഘം പച്ചക്കറിത്തോട്ടം ഒരുക്കി

Posted By : ptaadmin On 9th August 2014


കാഞ്ഞീറ്റുകര: എസ്.എന്‍.ഡി.പി. സ്‌കൂളില്‍ സീഡ് പച്ചക്കറിത്തോട്ടം ഒരുങ്ങുന്നു. സംസ്ഥാന കൃഷിവകുപ്പിന്റെ സ്‌കൂള്‍ ഗാര്‍ഡന്‍ പദ്ധതിയില്‍ ജില്ലയില്‍ ഒന്നാംസ്ഥാനം നേടിയ വിദ്യാലയമാണിത്. കൃഷിവിജ്ഞാനകേന്ദ്രം, നബാര്‍ഡ് എന്നിവയുടെ സഹായത്തോടെ സ്‌കൂളില്‍ ലഭിച്ച മഴമറ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. കൃഷി വിജ്ഞാനകേന്ദ്രം പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഡോ. സി.പി.റോബര്‍ട്ട് ഉദ്ഘാടനം നടത്തി. ഗ്രാമപ്പഞ്ചായത്തംഗം സുരേഷ് കുഴിവേലില്‍  തൈനടീല്‍ കര്‍മ്മം നിര്‍വഹിച്ചു. ശ്രീകാന്ത് കെ.എസ്., സുനിതാ ആനി മാത്യു, സീഡ് കോഓര്‍ഡിനേറ്റര്‍ ടി.പി.ബിനു, രഞ്ജിത്ത്, പി.ടി.എ. പ്രസിഡന്റ് സജു കൊന്നയ്ക്കല്‍, ഹെഡ്മിസ്ട്രസ് പി.ആര്‍.ലത, പ്രിന്‍സിപ്പല്‍ എല്‍.പ്രേമാനന്ദ് എന്നിവര്‍ പ്രസംഗിച്ചു. തക്കാളി, വഴുതന, മുളക്, വെണ്ട, പയര്‍ എന്നിവയുടെ തൈകള്‍ ഗ്രോബാഗില്‍ നട്ടു.


 

Print this news