കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ഇത്തവണ ഓണപ്പൂക്കളം തീര്‍ക്കാന്‍ പൂക്കള്‍ വാങ്ങില്ല. കാരണം സ്‌കൂള്‍മുറ്റത്ത് സീഡ് കൂട്ടായ്മയില്‍ തനി നാടന്‍പൂക്കള്‍ നിറഞ്ഞ പൂന്തോട്ടമുണ്ട്.
നന്ത്യാര്‍വട്ടം, മന്ദാരം, ചെമ്പരത്തി, മല്ലി, കൃഷ്ണകിരീടം, തെച്ചി, കാശിത്തുമ്പ... പുഷ്പവൈവിധ്യത്തിന്റെ വര്‍ണക്കാഴ്ചകള്‍ നിറഞ്ഞതാണ് പൂന്തോട്ടം. ഇതിനോടുചേര്‍ന്നുള്ള പച്ചക്കറിത്തോട്ടത്തില്‍ പയര്‍, വെണ്ട, ചീര, മുളക് തുടങ്ങിയവ ജൈവരീതിയില്‍ കൃഷിചെയ്ത് വരുന്നു.
ഫോര്‍ എ ഫ്‌ലവറി സീസണ്‍ എന്ന് പേരിട്ട ഈ പദ്ധതി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഹസ്സന്‍ ഉദ്ഘാടനംചെയ്തു. സീഡ് ഇന്‍ചാര്‍ജ് സി.പി. വിജയന്‍, സുധ പി.ഇ., ഷാനി, ശ്യാം സാദിക്ക് തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.