സസ്യജൈവവൈവിധ്യ സര്‍വേ നടത്തി

Posted By : knradmin On 22nd July 2013


 മയ്യഴി: സി.ഇ.ഭരതന്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സീഡ് ക്ലബ്ബ് സസ്യജൈവവൈവിധ്യങ്ങളെക്കുറിച്ച് പഠനവും, സര്‍വേയും സംഘടിപ്പിച്ചു. മൂന്നു അധ്യാപകരുടെ നേതൃത്വത്തില്‍ 35 സീഡ് ക്ലബ്ബംഗങ്ങളുടെ സംഘമാണ് സര്‍വേയില്‍ പങ്കെടുത്തത്. മൂപ്പന്‍ സായ്‌വിന്റെ ബംഗ്ലാവ്, ലൈറ്റ് ഹൗസ് പരിസരം, ചെറുകല്ലായ് കുന്നില്‍ മാഹി കോളേജ്, ആയുര്‍വേദ കോളേജ് പരിസരം തുടങ്ങിയ മേഖലകളിലാണ് സര്‍വേ നടത്തിയത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതും ഔഷധസസ്യങ്ങളും ഉള്‍പ്പെടെ നൂറോളം സസ്യങ്ങള്‍ കണ്ടെത്തി. കൃഷിവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ കൃഷി അസിസ്റ്റന്റുമാരായ മനോജ്, മുദുല്‍ എന്നിവരും, ബോട്ടണി ലക്ചറര്‍ പി.ആനന്ദ്കുമാര്‍, സ്‌കൂള്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ ലിസി ഫെര്‍ണാണ്ടസ്, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ പി.പുരുഷോത്തമന്‍ എന്നിവര്‍ നേതൃത്വം നല്‍കി. സീഡ് ക്ലബ്ബംഗങ്ങളായ അജയ് പി.മാത്യു, അങ്കിത, അനഘ, മാളവിക, റാഷിദ്, സുസ്‌ന, എന്നിവരും നേതൃത്വം നല്‍കി.

 

Print this news