ചിറ്റാരിക്കാല്‍: തോമാപുരം െസന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സീഡ് ക്‌ളബ് സംഘടിപ്പിച്ച ചക്കയുത്പന്ന പ്രദര്‍ശനം വൈവിധ്യംകൊണ്ട് ശ്രദ്ധേയമായി. ചക്ക ഉപയോഗിച്ചുണ്ടാക്കിയ 25ലധികം ഉത്പന്നങ്ങള്‍ പ്രദര്‍ശനത്തിലുണ്ടായിരുന്നു. ചക്കപ്പായസം, ചക്കക്കുരുപ്പായസം, ചോക്ലേറ്റ്, ലഡു, ഹല്‍വ, എരിശ്ശേരി തുടങ്ങിയവ ശ്രദ്ധേയങ്ങളായിരുന്നു. ചക്കഉത്പന്നങ്ങളുടെ വൈവിധ്യം കുട്ടികള്‍ക്ക് കൗതുകമായി. വിഭവങ്ങളെല്ലാം സീഡ് അംഗങ്ങള്‍ തയ്യാറാക്കിയവയായിരുന്നു.
പ്രദര്‍ശനം ഗ്രാമപ്പഞ്ചായത്തംഗം ജോസ് കുത്തിയതോട്ടില്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ചാക്കോ തെന്നിപ്പറമ്പില്‍ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക ശാന്തമ്മ ഫിലിപ്പ്, റാണി തോമസ്, സീഡ് കോ ഓര്‍ഡിനേറ്റര്‍ വി.എം.സാബു എന്നിവര്‍ സംസാരിച്ചു.