മട്ടുപ്പാവിലെ പച്ചക്കറിക്കൃഷിക്ക് സീഡ് വിദ്യാര്‍ത്ഥികള്‍

Posted By : Seed SPOC, Alappuzha On 29th July 2014



മാന്നാര്‍: മട്ടുപ്പാവിലെ പച്ചക്കറിക്കൃഷിയുമായി ഒരു സംഘം സീഡ് വിദ്യാര്‍ത്ഥികള്‍. മാന്നാര്‍ ശ്രീഭുവനേശ്വരി ഹൈസ്‌കൂളിലെ സീഡ് വിദ്യാര്‍ത്ഥികളാണ് കൃഷി തുടങ്ങിയത്.
സ്‌കൂളിന് സമീപത്തുള്ള കുരട്ടിക്കാട് മാഞ്ഞുവിളയില്‍ സാരംഗിയില്‍ ഗീതയുടെ വീടിന്റെ മട്ടുപ്പാവിലാണ് ഇവരുടെ കൃഷി. വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച ഗ്രോ ബാഗുകളില്‍ വഴുതന, പച്ചമുളക്, വെണ്ട, പയര്‍ തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്തിരിക്കുന്നത്. 'നാടിന് നല്ല പച്ചക്കറികള്‍' എന്ന മുദ്രാവാക്യവുമായാണ് സീഡ് വിദ്യാര്‍ത്ഥികളുടെ കൃഷി.
സ്‌കൂളിന് സമീപത്തെ കൂടുതല്‍ വീടുകളുടെ മട്ടുപ്പാവുകളിലും കൃഷി നടത്താനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. ഇതിനായി സ്‌കൂള്‍ മാനേജ്‌മെന്റിന്റെയും പ്രിന്‍സിപ്പല്‍ എസ്. വിജയലക്ഷ്മിയുടെയും പ്രോത്സാഹനമുണ്ട്.
സീഡ് കോ ഓര്‍ഡിനേറ്റര്‍ ബി. ശ്രീലത, എം. ജയശ്രീ, പി.ആര്‍. ശ്രീലത എന്നിവര്‍ നേതൃത്വം നല്‍കി. സ്‌കൂള്‍ വളപ്പില്‍ വാഴക്കൃഷിയും ഔഷധക്കൃഷിയും ആരംഭിക്കുമെന്നും സീഡ് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

 

Print this news