കൂത്തുപറമ്പ്: അന്താരാഷ്ട്ര കുടുംബകൃഷി വര്‍ഷാചരണത്തിന്റെ ഭാഗമായി 'ഓരോ വീട്ടിലും അടുക്കളത്തോട്ടം' ഒരുക്കുക എന്ന ലക്ഷ്യത്തോടെ സൗത്ത് കൂത്തുപറമ്പ് യു.പി.സ്‌കൂള്‍ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അടുക്കളത്തോട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് സംഘടിപ്പിച്ചു. കൂത്തുപറമ്പ് അഗ്രി ഹോര്‍ട്ടിക്കള്‍ച്ചര്‍ സൊസൈറ്റി പ്രസിഡന്റ് അഡ്വ. ഇ.രാഘവന്‍ ക്ലാസ് ഉദ്ഘാടനം ചെയ്തു. ക്ലബ്ബംഗങ്ങളുടെ വീട്ടുപറമ്പില്‍ അടുക്കളത്തോട്ടം നിര്‍മിക്കുന്നതിന്റെ ഭാഗമായി ക്ലബ്ബംഗങ്ങള്‍ക്കും കറിവേപ്പിലത്തൈകള്‍ വിതരണം ചെയ്തു.
പ്രഥമാധ്യാപകന്‍ എം.വി.രമേശ് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സീഡ് ക്ലബ് കണ്‍വീനര്‍ കെ.ശോഭന സ്വാഗതവും സെക്രട്ടറി എം.പി.അമൃതശ്രീ നന്ദിയും പറഞ്ഞു.