പയ്യന്നൂര്‍: ഏറ്റുകുടുക്ക എ.യു.പി. സ്‌കൂളിലെ സീഡ് കുട്ടികള്‍ സ്‌കൂള്‍വളപ്പില്‍ നിര്‍മിച്ച 'ഔഷധമനുഷ്യന്‍' ശ്രദ്ധേയമായി. ഈ ഔഷധമനുഷ്യന് തണലേകാന്‍ നാല്പാമരം തൈകളും നട്ടു. ആലും അരയാലും അത്തിയും ഇഞ്ചിയുമാണ് നട്ടത്. ഇതിന്റെ ഉദ്ഘാടനം സി.കൃഷ്ണന്‍ എം.എല്‍.എ. മരത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു.
ഒരു മനുഷശരീരത്തിലെ വിവിധ അവയവങ്ങള്‍ക്ക് ഉണ്ടാകുന്ന അസുഖങ്ങള്‍ മാറ്റാന്‍ ഉതകുന്ന ഔഷധത്തൈകള്‍ അതത് അവയവങ്ങളുടെ സ്ഥാനത്ത് നട്ടാണ് കിടക്കുന്നരൂപത്തിലുള്ള ഔഷധമനുഷ്യനെ രൂപപ്പെടുത്തിയത്. ഇതിനായി വൈവിധ്യമാര്‍ന്ന ഔഷധച്ചെടികളാണ് ഉപയോഗിച്ചത്.
ഇവയ്ക്ക് തണലേകാനാണ് നാല്പാമരം നട്ടത്.
ചടങ്ങില്‍ സീഡ് കോ ഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍, പ്രഥമാധ്യാപിക സി.ശ്രീലത, പി.ശശിധരന്‍, ടി.തമ്പാന്‍, എം.കണ്ണന്‍, വി.വി.മല്ലിക, യമുന വിജയന്‍, എന്‍.ഭരത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.