മല്ലപ്പള്ളി: കര്‍ക്കടകവാവിന്റെ ആചാരങ്ങളിലൂടെ മലയാണ്മയുടെ മാഹാത്മ്യം നാടിനു പങ്കുെവച്ച് കുന്നന്താനം പാലയ്ക്കാത്തകിടി ഗവ. ഹൈസ്‌കൂള്‍ സീഡ് പ്രവര്‍ത്തകര്‍ രാമായണമാസത്തെ ധന്യമാക്കി.
അരിപ്പൊടിയില്‍ തേങ്ങയും അവലും ശര്‍ക്കരയും ചേര്‍ത്ത് ഞാലിപ്പൂവന്‍ വാഴയുടെ ഇലകളില്‍ പരത്തി ആവിയില്‍ പുഴുങ്ങിയാണ് വാവട ഒരുക്കിയത്. വിദ്യാലയത്തിന്റെ സമീപത്തെ വീടുകളില്‍ കുട്ടികള്‍ ഇത് എത്തിച്ചുകൊടുത്തു.
അടയുടെ മാധുര്യത്തോടൊപ്പം അറിവിന്റെ നുറുങ്ങുകളും കുരുന്നുകള്‍ മുതിര്‍ന്നവര്‍ക്ക് പകര്‍ന്നുനല്‍കി. കര്‍ക്കടകമാസത്തിലെ ആരോഗ്യരക്ഷയ്ക്ക് ഞവരക്കഞ്ഞിയുടെ പ്രസക്തിയും പരമ്പരാഗത ചികിത്സകളുടെ ഗുണങ്ങളും ഓര്‍മപ്പെടുത്തി. അടവിതരണത്തിനിടയില്‍ വഴിയില്‍വന്ന വാഹനയാത്രികര്‍ക്കും നല്‍കി. ഗതാഗതനിയമങ്ങള്‍ പാലിക്കാന്‍ മനസ്സുവയ്ക്കണമെന്ന അഭ്യര്‍ഥനയും നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.റജി തോമസ് പരിപാടി ഉദ്ഘാടനംചെയ്തു. സീനിയര്‍ അസിസ്റ്റന്റ് ശ്യാമളകുമാരി, ബ്ലോക്ക് പഞ്ചായത്തംഗംകൂടിയായ പി.ടി.എ. പ്രസിഡന്റ് എസ്.വി.സുബിന്‍, പൂര്‍വവിദ്യാര്‍ഥി സംഘടനാ പ്രസിഡന്റ് ജ്യോതിഷ്ബാബു, സീഡ് േകാഓര്‍ഡിനേറ്റര്‍ ശ്രീകല ടീച്ചര്‍, സുബിന്‍ ബാബു എന്നിവര്‍ നേതൃത്വം നല്‍കി.