മുതുകുളം: വേലന്‍ചിറ ജനശക്തി പബ്ലിക് സ്കൂളില്‍ മാതൃഭൂമി സീഡ്ക്ളബ്ബും പരിസ്ഥിതിക്ളബ്ബും ചേര്‍ന്ന് ആഹാരത്തിലെ മായം ചേര്‍ക്കല്‍, ഔഷധസസ്യങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവത്കരണ ക്ളാസ്സ് നടത്തി. പ്രിന്‍സിപ്പല്‍ വി.സുരേഷിന്റെ അധ്യക്ഷതയില്‍ 'മാതൃഭൂമി' സീഡ് കോ ഓര്‍ഡിനേറ്റര്‍ പ്രസന്ന ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ആര്.സജീവ്, ബിനു സി. എന്നിവര്‍ സംസാരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ പ്രശാന്ത് ക്ളാസ്സ് നയിച്ചു.