മാന്നാര്‍: പുല്ലുചെത്തുന്നതിനിടയില് വെള്ളക്കെട്ടില്‍ വീണ് മരിച്ച എണ്ണയ്ക്കാട് പെരിങ്ങേലിപ്പുറം ചിറമേല്‍ പടീറ്റതില്‍ ശ്രീജിത്തിന്റെ (23)കുടുംബത്തിന് സീഡ് വിദ്യാര്‍ഥികളുടെ സഹായം.
ഏകമകനായ ശ്രീജിത്തിന്റെ മരണത്തോടെ ജീവിതം ദുരിതത്തിലായ നാലംഗകുടുംബത്തെക്കുറിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട മാന്നാര്‍ ശ്രീഭുവനേശ്വരി ഹൈസ്കൂളിലെ മാതൃഭൂമിപ്രകൃതി സീഡ്ക്ളബ് അംഗങ്ങള്‍ ഒറ്റദിവസം കൊണ്ട് സ്വരൂപിച്ച 4,500 രൂപ ശ്രീജിത്തിന്റെ അച്ഛന് ബാബുവിനെ ഏല്പിച്ചു.
സീഡ് അംഗങ്ങള്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍നിന്ന് അധ്യാപകരില്‍നിന്നുമാണ് തുക സമാഹരിച്ചത്.
പ്രിന്‍സിപ്പല്‍ എസ്.വിജയലക്ഷ്മി, സീഡ് കോ ഓര്‍ഡിനേറ്റര്‍ ബി.ശ്രീലേഖ, വിദ്യാര്‍ഥികളായ ധരിത്രി എസ്.ഭാസ്ക്കര്‍, ശ്രീദേഷ്, ആല്വിന് എന്നിവരുടെ നേതൃത്വത്തില്‍ ശ്രീജിത്തിന്റെ വീട്ടിലെത്തിയാണ് തുക കൈമാറിയത്.